(ഗാനങ്ങള്‍
ശബ്ദരേഖയോടെ....)
പതിനേഴാമത്തെ വയസ്സില്‍ ഇടവകപ്പള്ളിയിലെ തിരുനാളിന് താന്‍ ഈണംപകര്‍ന്ന “ആവേ
മരീയ...” എന്ന ഗാനമാണ് ജസ്റ്റിനിലെ പ്രതിഭയെ തെളിയിച്ചത്.
- ഫാദര്‍ വില്യം നെല്ലിക്കല്ആലപ്പുഴയില് പുന്നമടപ്പള്ളിയിലെ അന്നത്തെ വികാരി നല്കിയ പ്രോത്സഹനവും സ്വന്തം പരിശ്രമവും കൂട്ടിയിണക്കി ജസ്റ്റിന്‍ കര്‍ണ്ണാടക ഹിന്ദുസ്ഥാനി സംഗീതശാഖകളില്‍ പ്രാവീണ്യം നേടി. ഭക്തിഗാനങ്ങള്‍ക്കൊപ്പം നല്ല നാടകഗാനങ്ങളും ജസ്റ്റിന്‍ കേരളത്തിനു നല്കിയിട്ടുണ്ട്.
2006-ല്‍ മനോരമ മ്യൂസിക് പ്രകാശനംചെയ്ത “ആവേ മരീയ…” എന്ന ജസ്റ്റിന്‍റെ ആല്‍ബത്തിലെ 10 ഗാനങ്ങളും ശ്രദ്ധേയമായി. നല്ല ഗായകന്‍ കൂടിയായ ജസ്റ്റിന്‍ ഇപ്പോള്‍ സകുടുംബം മസ്ക്കറ്റില്‍ ജീവിക്കുന്നു. അവിടെ ഇന്ത്യന്‍ സ്കൂളില്‍ സംഗീതാദ്ധ്യാപകനായി ജോലിചെയ്യുമ്പോഴും സംഗീതസപര്യ തുടരുന്നു.
ഗാനങ്ങള്‍
ഒന്ന് : അമലമനോഹരി
ആലാപനം : മഞ്ജ രി
രചന : ജിഷി രാരിച്ചന്‍
സംഗീതം : ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആലപ്പുഴ
രണ്ട് : കരുതീടും യേശു
ആലാപനം: കെസ്റ്ററും സംഘവും
രചന : റെവറന്‍റ് ഐസക് ജി. വര്‍ഗ്ഗീസ്
സംഗീതം : ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആലപ്പുഴ
മൂന്ന് : ഇത്ര മഹാസ്നേഹം
ആലാപനം : കെ. ജി. മര്‍ക്കോസും സംഘവും.
രചന : ജോര്‍ജ്ജ് ജേര്‍സണ്‍
സംഗീതം : ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആലപ്പുഴ
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ ഗാനമഞ്ജരിയില്‍ ജസ്റ്റിന്‍ വര്‍ഗ്ഗീസ് ആലപ്പുഴയുടെ ഭക്തിഗാനങ്ങള്‍.
No comments:
Post a Comment