Saturday 20 June 2020

പാക്കിസ്ഥാനിൽ, ആയിരത്തിലേറെ വർഷം പഴക്കമുള്ള മാർബിൾ കുരിശ് ! ഉത്തര പാക്കിസ്ഥാനിലെ സ്കാർദു പട്ടണത്തിൽ  കണ്ടെത്തിയ 3 ടണ്ണിലേറെ ഭാരമുള്ള മാർബിൾ കുരിശ് 19/06/2020

ബാൾട്ടിസ്ഥാൻ സർവ്വകലാശാലയിലെ മൂന്നു ഗവേഷകർ കണ്ടെത്തിയ പുരാതന കുരിശിൻറെ ഉയരം 2.1 മീറ്ററും ഈ കുരിശിൻറെ കരത്തിൻറെ നീളം 1.8 മീറ്ററുമാണ്.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാക്കിസ്ഥാനിൽ ആയിരത്തിലേറെ വർഷം പഴക്കമുള്ളതെന്നു കരുതപ്പെടുന്നു ഒരു വൻ മാർബിൾ കുരിശ് കണ്ടെത്തി.
ഇന്ത്യ, പാക്കിസ്ഥാൻ, ചൈന അതിർത്തിയിലുള്ള കാരക്കോരം പർവ്വതനിരയിൽ വടക്കൻ പാക്കിസ്ഥാനിലുള്ള സ്കാർദു പട്ടണത്തിലാണ് 3 ടണ്ണിലേറെ ഭാരമുള്ള ഈ കുരിശ് കണ്ടെത്തിയത്.
ബാൾട്ടിസ്ഥാൻ സർവ്വകലാശാലയിലെ മൂന്നു ഗവേഷകർ കണ്ടെത്തിയ ഈ പുരാതന കുരിശിൻറെ ഉയരം 2.1 മീറ്ററും ഈ കുരിശിൻറെ കരത്തിൻറെ നീളം 1.8 മീറ്ററുമാണ്.
ഇക്കഴിഞ്ഞ 14-നാണ് (14/06/2020) ഈ കുരിശു കണ്ടെത്തിയ വിവരം ഗവേഷകർ മാദ്ധ്യമങ്ങളെ അറിയിച്ചത്.
കുരിശിൻറെ കാലപ്പഴക്കം കൃത്യമായി നിർണ്ണയിക്കുന്നതിന് യൂറോപ്പിലെയും വടക്കെ അമേരിക്കയിലെയും കാലനിർണ്ണയന വിദഗ്ദ്ധ സ്ഥാപനങ്ങളുമായി സഹകരിക്കാൻ ബാൾട്ടിസ്ഥാൻ സർവ്വകലാശാലയ്ക്ക് പദ്ധതിയുണ്ട്.

No comments:

Post a Comment

G7 உச்சி மாநாட்டில் பங்கேற்கும் திருத்தந்தை பிரான்சிஸ்

  G7 உச்சி மாநாட்டில் பங்கேற்கும் திருத்தந்தை பிரான்சிஸ் இத்தாலியின் தென் பகுதியான புலியாவில் (Puglia) நடைபெறும் G7 உச்சி மாநாட்டில் திருத்த...