Saturday, 13 June 2020

ജൂണ്‍ 12 വെള്ളി : ബാലവേലയ്ക്ക് എതിരായ ലോകദിനം

lavoro minorile 2.jpg

“കുട്ടികള്‍ മാനവകുടുംബത്തിന്‍റെ ഭാവി സമ്പത്താണ്....”
- ഫാദര്‍  വില്യം  നെല്ലിക്കല്‍
1. കെടുതിയിലെ ഹതഭാഗ്യവാന്മാര്‍ കുട്ടികള്‍
മഹാമാരിയുടെ പശ്ചാത്തലത്തില്‍ കുട്ടികളെ പൂര്‍വ്വോപരി തൊഴിലില്‍നിന്നും ഒഴിവാക്കണമെന്ന് ഈ ദിനത്തോട് അനുബന്ധിച്ച് യുഎന്നിന്‍റെ രാജ്യാന്തര തൊഴില്‍സംഘടന (ILO International Labour Organization) ഇറക്കിയ പ്രസ്താവന അഭ്യര്‍ത്ഥിച്ചു. മഹാമാരി കാരണമാക്കിയിട്ടുള്ള സാമ്പത്തിക ഇടിവും തൊഴിലില്ലായ്മയും ജനജീവിതത്തെ സാരമായി ബാധിക്കുന്നതാണ്. പലപ്പോഴും ഇങ്ങനെയുള്ള സാമൂഹിക പ്രതിസന്ധികളി‍ല്‍ കുട്ടികളാണ് ഏറ്റവും അധികം ഇരകളാക്കപ്പെടുന്നത്. പാവങ്ങളും വ്രണിതാക്കളുമായ ലക്ഷോപലക്ഷം കുട്ടികളാണ് സാമ്പത്തിക പ്രതിസന്ധിയുടെ വരും കാലങ്ങളില്‍ കഠിനവേലയ്ക്ക് ഇരകളാക്കപ്പെടുവാന്‍ സാദ്ധ്യതയുള്ളത്. ഇതുവഴി അവരുടെ ഭാവി നശിപ്പിക്കപ്പെടുകയും അവര്‍ക്ക് ലഭിക്കേണ്ട സമഗ്രവളര്‍ച്ച യാഥാര്‍ത്ഥ്യമാകാതെ പോവുകയും ചെയ്യുമെന്ന് ന്യൂയോര്‍ക്ക് ആസ്ഥാനത്തുനിന്നും ഇറക്കിയ യുഎന്‍ തൊഴില്‍ സംഘടനയുടെ പ്രസ്താവന വെളിപ്പെടുത്തി.
2. കെണിയില്‍പ്പെടുന്ന കുട്ടികള്‍
പതിനഞ്ചു കോടിയില്‍ അധികം കുട്ടികളാണ് ഇന്ന് കണക്കുകള്‍ പ്രകാരം ബാലവേലയില്‍ വ്യാപൃതരായിരിക്കുന്നത്. അവരില്‍ 7 കോടിയില്‍ അധികവും ക്ലേശപൂര്‍ണ്ണവും ഒപ്പം അപകടകരവുമായ സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്നും യുഎന്നിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മഹാമാരിയുടെ പ്രത്യാഘാതത്തില്‍ ഇനിയും കൂടുതള്‍ കുട്ടികള്‍ ബാലവേലയ്ക്ക് അടിമപ്പെടുവാന്‍ സാധ്യതയുണ്ടെന്നും, ഇപ്പോള്‍ അടിമകളെപ്പോലെ പണിയെടുത്തു കഴിയുന്ന കുട്ടികള്‍ ഇനിയും കൂടുതല്‍ സമയവും കൂടുതല്‍ കഠിനവുമായ ജോലികള്‍ക്ക് ഇരകളാകുവാനാണ് സാദ്ധ്യതയെന്നും യുഎന്നിന്‍റെ പ്രസ്താവന താക്കീതു നല്കി.

3. കുട്ടികള്‍ ഭാവിയുടെ സമ്പത്ത്
കുട്ടികള്‍ മാനവകുടുംബത്തിന്‍റെ ഭാവി സമ്പത്താണ്. അവരുടെ വളര്‍ച്ചയും ആരോഗ്യവും ആനന്ദവും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്ത്വം സകലര്‍ക്കുമുള്ളതാണെന്ന് പ്രസ്താവന അനുസ്മരിപ്പിച്ചു. കോവിഡ് 19  എപ്രകാരമാണ് രാജ്യാന്തര തലത്തിലുള്ള ബാലവേലയ്ക്കെതിരായ പ്രവര്‍ത്തനങ്ങളെ നിഷേധാത്മകമായി സ്വാധീനിക്കുവാന്‍ പോകുന്നതെന്ന് വ്യക്തമാക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍  കുട്ടികളുടെ വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിക്കായുള്ള യുഎന്‍ സംഘടനയും (Unesco), തൊഴില്‍ സംഘടനയും (ILO) ജൂണ്‍ 12-ന്‍റെ ബാലവേലയ്ക്കെതിരായ ആഗോളദിനത്തില്‍ സംയുക്തമായി ഐക്യരാഷ്ട്ര സംഘടനയ്ക്ക് സമര്‍പ്പിക്കുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
 

No comments:

Post a Comment